09:58pm 07 November 2026
NEWS
ജി.സി.സി ഇടപാടുകൾ ഇനി അതിവേഗം: 'ആഫാഖ്' പേയ്‌മെന്റ് നെറ്റ്‌വർക്കിൽ പങ്കാളിയായി ദോഹ ബാങ്ക്
14/09/2026  03:27 PM IST
nila
ജി.സി.സി ഇടപാടുകൾ ഇനി അതിവേഗം: ആഫാഖ് പേയ്‌മെന്റ് നെറ്റ്‌വർക്കിൽ പങ്കാളിയായി ദോഹ ബാങ്ക്

​ദോഹ: ജി.സി.സി അംഗരാജ്യങ്ങൾക്കിടയിലുള്ള ധനകാര്യ ഇടപാടുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതവുമാക്കുന്ന പ്രമുഖ റീജിയണൽ പേയ്‌മെന്റ് ശൃംഖലയായ 'ആഫാഖ്' (AFAQ) സിസ്റ്റത്തിൽ ദോഹ ബാങ്ക് അംഗമായി. ഈ നെറ്റ്‌വർക്കിൽ ചേരുന്ന ഖത്തറിലെ ആദ്യത്തെ പ്രമുഖ വാണിജ്യ ബാങ്കുകളിലൊന്നാണ് ദോഹ ബാങ്ക്.
​പുതിയ സംവിധാനം നിലവിൽ വന്നതോടെ, ദോഹ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് ജി.സി.സി രാജ്യങ്ങളിലേക്ക് പ്രാദേശിക കറൻസികളിൽ (Local Currencies) തൽസമയം (Instant Transfers) ധനകൈമാറ്റം നടത്തുവാൻ സാധിക്കും. കുറഞ്ഞ ചെലവിലും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
​ഡിജിറ്റൽ ബാങ്കിംഗ് ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിന്റെയും പ്രാദേശികതലത്തിൽ ബാങ്കിംഗ് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഫഹദ് ബിൻ ഫൈസൽ അൽ ഥാനി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img